റോഡ് വൃത്തിയാക്കുകയാണെന്നും ക്ഷേത്രത്തിന് പുറകിലെ 15 ഓളം കുടംബങ്ങള്‍ക്കായുള്ള റോഡ് നിര്‍മ്മാണമാണെന്നും സ്തലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു.കുന്നംകുളം. തോടുകള്‍ ശുചീകരിച്ച് ജലസംഭരണ പദ്ധതിക്ക് നഗരസഭ തുടക്കമിടുമ്പോള്‍ തോടുകള്‍ കയ്യേറി റോഡ് നിര്‍മ്മിക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ ആരോപണം. ആരോപണവിധായമായ സ്ഥലം നഗരസഭ ബറണസമതിയും, ഉദ്ധ്യോഗസ്ഥരും സന്ദര്‍ശിച്ചു.
ആരോപണം സത്യമാണെന്നും കയ്യേറ്റത്തിനെതിരെ നടപടിയുണ്ടാകുമെന്നും സെക്രട്ടറി.
പട്ടാമ്പിറോഡില്‍ പമ്പിന് സമീപത്തായി ശങ്കരാപുരം ക്ഷേത്‌രത്തിന് പുറകിലേക്കായി തോട് നികത്തി വഴി വെട്ടുന്നുവെന്ന് പരാതിലഭിച്ചതായി പൊതുമരാമത്ത് സ്ഥിരം സമതി ചെയര്‍മാന്‍ ഷാജി ആലിക്കാലണ് യോഗത്തില്‍ ഉന്നയിച്ചത്. 
വിഷയം ഗൗരവമാണെന്നം യോഗനടപടികള്‍ക്ക് ശേഷം സ്ഥലം സന്ദര്‍ശിക്കാമെന്നും ചെയര്‍പഴ്‌സണ്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
തുടര്‍ന്ന യോഗശേഷം ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍, സെക്രട്ടി മനോജ്, വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, എഞ്ചിനീയറുള്‍പടേയുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
ഇവിടെ നിവലുണ്ടായിരുന്ന തോട് ജെ സി ബി ഉപയോഗിച്ച് കുഴിച്ചെടുക്കുന്നതും, മണ്ണ് തൊട്ടടുത്ത് ക്ഷേത്രത്തിന്‍റെ പുറകിലേക്കുള്ള റോഡിലും, തോടിന് കരയിലുമായി നിക്ഷേപിച്ച രീതിയിലുമാണ് കണ്ടെത്.
റോഡ് വൃത്തിയാക്കുകയാണെന്നും ക്ഷേത്രത്തിന് പുറകിലെ 15 ഓളം കുടംബങ്ങള്‍ക്കായുള്ള റോഡ് നിര്‍മ്മാണമാണെന്നും സ്തലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു. 
എന്നാല്‍ നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് സെക്രട്ടറി പറഞ്ഞു.
തോട് താഴ്ത്തിയ ശേഷം തോടിന് മുകളില്‍ സ്ലാവ് വിരിച്ച് പുതിയ റോഡ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതിനായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികളില്‍ നിന്നും പണം പിരിച്ചെടുത്താണ് പ്രവര്‍ത്തി നടക്കുന്നത്. എന്നാല്‍ നഗരത്തിലെ കഷിയിടത്തിലേക്ക് ഹൈവേയില്‍നിന്നും റോഡ് നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഭൂമാഫിയകളാണെന്നാണ് മറ്റ് ചിലരുടെ പരാതി.
പ്രദേശവാസികള്‍ ചിലര്‍തന്നെയാണ് ഇത് സംമ്പന്ധിച്ച് പരാതി നല്‍കിയതെന്നും നഗരസഭ അധികൃതര്‍ പറയുന്നു. വിഷയത്തില്‍ മഹസര്‍ തയ്യാറാക്കി കയ്യേറ്റത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായി സെക്രട്ടറി പറഞ്ഞു. എന്നാല്‍ നിലവിലുണ്ടായിരുന്ന തോട് വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും, തോട് അടഞ്ഞു കിടക്കുന്നതിനാല്‍ നഗരത്തിലെ മാലിന്യം ഒഴുകിയെത്തിപരിസരത്തെ കിണറുകള്‍ മലീനമായതിനാല്‍ നഗരസഭക്ക് പരാതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികളും, കൗണ്‍സിലര്‍ സോമനും പറയുന്നു. പത്ത് വര്‍ഷം മുന്‍പ് തോട് വൃത്തിയാക്കാന്‍ പദ്ധതി ഉണ്ടാക്കിയിരുന്നതാണ്. ഇത പ്രാവര്‍ത്തികമായില്ലെന്നതിനാല്‍ പ്രദേശവാസികളുടെ സഹകരണത്തോടെ തോട് വൃത്തിയാക്കുകമാത്രമാണ്. ക്ഷേത്രത്തിന് പുറകില്‍ ജീവിക്കുന്ന 15 ഓളം കുടംബങ്ങള്‍ക്ക് നഗരത്തിലെത്താന്‍കിലോമീറ്ററുകളോളം നടക്കണം, അത് ഒഴിവാക്കാനായാണ് തോട്ടില്‍ നിന്നും കോരിയെടുത്ത മണ്ണ് നിലവിലുള്ള റോഡിലേക്കിട്ടത്. ബാക്കി സ്ഥലങ്ങളിലെല്ലാം തോടിനരികില്‍ തന്നെയാണ് മണ്ണിട്ടിരിക്കുന്നത്.
നഗരത്തില്‍ ഉന്നതരുടെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാത്തവര്‍ സാധാരണക്കാരന്റെ ജീവിത്തിലുണ്ടാകുന്ന പ്രയാസങ്ങളെ അവര്‍തന്നെ തരണം ചെയ്യാന്‍ ശ്രമിക്കുന്നതിനെ കയ്യേറ്റമായി വിശേഷിപ്പിച്ച് നടപടിക്കൊരുങ്ങുകയാണെന്നും വാര്‍ഡ് കൗണ്‍സിലറും ആര്‍.എം.പി നേതാവുമായ സോമന്‍ചെറുകുന്ന് പറഞ്ഞു.

Post A Comment: