എന്നാല്‍ കോടികള്‍ നല്‍കാനുള്ള ഒരു സ്ഥാപനത്തിന് നേരെയും ഇതു വരെ നടപടിയെടുക്കാന്‍ മുതിരാത്ത ഇതേ വകുപ്പ് തന്നെയാണ് ഇവിടെ ഒരാളെ 10 ദിവസമായി നിരാഹാര സമരത്തിലേക്ക് നയിച്ചത്. സമരം പത്ത് ദിവസം പിന്നിട്ടിട്ടും ആവശ്യമായ പരിഹാരത്തിനോ, ചര്‍ച്ചക്കോ ആരും മുതിര്‍ന്നിട്ടില്ലെന്നതും സത്യമാണ്.ഈ സമരത്തിന് നേരെ നിങ്ങള്‍ക്ക് കണ്ണടക്കാം. അല്ലെങ്കില്‍ പക്ഷം ചേരാം. അതുമല്ലെങ്കില്‍ വിമര്‍ശിക്കാം.

കഴിഞ്ഞ പത്ത് ദിവസമായി തൃശൂര്‍ അങ്കമാലി പാതയില്‍ വഴിയോരത്ത് ടെന്റ് കെട്ടി നിരാഹാര സമരം അനുഷ്ടിക്കുന്നത് ഒരു രാഷ്ട്രീയ നേതാവോ, പൊതു പ്രവര്‍ത്തകനോ അല്ല. 
പ്രതി വര്‍ഷം 40 ലക്ഷത്തിലേറെ രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് സൂപ്പര്‍ ടാക്‌സ് അടക്കുന്ന ഒരു വ്യവസായിയാണ്. ആവശ്യം നിസ്സാരം
അനാവശ്യമായി കെ എസ് ഇ ബി നല്‍കിയ വൈദ്ധ്യുതി കുടിശ്ശിക പിന്‍ വലിക്കുകയും, തനിക്ക് വൈദ്ധ്യുതി നല്‍കുകയും വേണം.
ഇല്ലാത്ത കണക്കുകള്‍ കാട്ടി നാല് ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് കാട്ടി നടപടിക്കൊരുങ്ങിയ  വൈദ്ധ്യുതി ബോര്‍ഡിന്റെ തെറ്റായ നടപടിയിലുള്ള പ്രതിഷേധമാണ് സമരം.

തൊട്ടപുറത്ത് മറ്റൊരു കാഴ്ച.
മലയാള മനോരമയും, മാതൃഭൂമിയും, മംഗളവുമുള്‍പെടുന്ന കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും, കോര്‍പറേറ്റുകള്‍ എന്നറിയപെടുന്ന കേരളത്തിലെ വമ്പന്‍ വ്യവസായ സ്ഥാപനങ്ങളും വൈദ്ധ്യുതി ബോര്‍ഡിന് നല്‍കാനുള്ളത് 2441 കോടി രൂപ. 
ഇവര്‍ക്ക് നേരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത വകുപ്പു മേധാവികളാണ് ഇവിടെ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മറച്ചുവെക്കാന്‍ ഒരു സ്ഥാപനത്തിന്റെ വൈദ്ധ്യുതി വിഛേദിക്കാനൊരുങ്ങുന്നത്.
ന്യൂ ഇയര്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന് ഇവര്‍ നല്‍കി കുടശ്ശികയില്‍ വൈദ്ധ്യുതി ഉപയോഗത്തിന്റെ കണക്കല്ല, മറിച്ച് അവിടെ സ്ഥാപിച്ച ലൈറ്റുകളുടെ എണ്ണം നോക്കിയുണ്ടാക്കിയ കണക്ക് മാത്രമാണ്. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍പ് തന്നെ വൈദ്ധ്യുതി ബില്ലടക്കണമെന്നാണ് ആവശ്യം. പ്തിമാസം മീറ്ററില്‍ കാണിക്കുന്ന ബില്ലടക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍ ജീവനക്കാര്‍ തങ്ങളുടെ താല്‍പര്യവും, മുന്‍ വൈരാഗ്യവും തീര്‍ക്കാന്‍ ഉണ്ടാക്കുന്ന മനക്കണക്കുകള്‍ എങ്ങിനെയാണ് വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു തീര്‍ക്കുക.
തന്‍റെ ഭാഗത്ത് ന്യായമുണ്ടെന്നും, അതാര്‍ക്കും മനസ്സിലാകുമെന്നും നീതി ഉറപ്പാക്കും വരേയോ, അല്ലെങ്കില്‍ തന്റെ മരണം വരേയോ നീളുന്നതാണ് തന്‍റെ സമരം എന്നും സ്ഥാപന ഉടമ പ്രസാദ് പറയുന്നു.
കേവലം ഒരു ലക്ഷം രൂപ കൈകൂലി നല്‍കിയാല്‍ തീരുന്ന കേസാണിതെന്ന് അറിയുന്നവര്‍ പറയുന്നുണ്ട്. 
പക്ഷെ ന്യായമായി കച്ചവടം ചെയ്യുന്ന താനെന്തിന് കൈകൂലി നല്‍കണമെന്നതാണ് ഇയാളുട ചോദ്യം.

ഇനി കാഴ്ച രണ്ട്
 കേരളത്തിലെ വൈദ്ധ്യുതി കുടിശ്ശിക സംമ്പന്ധിച്ച്
നിയമസഭയ്ക്ക് മുമ്പാകെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ യുടെ ചോദ്യത്തിന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നല്‍കിയ മറുപടി
കെഎസ്ഇബിയ്ക്ക് പിരിഞ്ഞു കിട്ടേണ്ട കുടിശ്ശിക 2400 കോടി. 
2017 ഡിസംബര്‍ 31 വരെയുള്ള കണക്കാണ് മലയാളത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ മാത്രം മൂന്നര കോടി. കോട്ടയം മംഗളം പബ്ലിക്കേഷനാണ് ഏറ്റവും കൂടുതല്‍ തുക കുടിശ്ശിക ഒരു കോടി പന്ത്രണ്ട് ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി എഴുന്നൂറ്റി അറുപത്തി മൂന്ന് രൂപ
മാധ്യമ സ്ഥാപനങ്ങളും കുടിശ്ശികയും.
കോട്ടയം മംഗളം പബ്ലിക്കേഷന്‍-11,288,763,
ദേശാഭിമാനി കണ്ണൂര്‍- 3976,
 ദേശാഭിമാനി തൃശ്ശൂര്‍-666,768
ചന്ദ്രിക കോഴിക്കോട്- 66,156,
മലയാള മനോരമ -997,192,
മാതൃഭൂമി കൊച്ചി -74,17,303,
മാതൃഭൂമി പ്രിന്റിംങ് ആന്റ് പബ്ലിക്കേഷന്‍സ് തിരുവനന്തപുരം-112,014 , കൈരളി ടിവി(മലയാളം കമ്മ്യൂണിക്കേഷന്‍ എറണാകുളം-83,821 ,
മംഗളം പബ്ലിക്കേഷന്‍സ് കോട്ടയം-181,959,
കൈരളി ടിവി(മലയാളം കമ്മ്യൂണിക്കേഷന്‍സ് തിരുവനന്തപുരം-808,103, മലയാള മനോരമ എഫ് എം സ്റ്റുഡിയോ കോഴിക്കോട്- 93,668,
രാഷ്ട്രദീപിക ,കൊച്ചി- 220,902,
മലയാള മനോരമ- 160,865 ,
ഡിസി ബുക്ക്‌സ് കോട്ടയം- 2177432.

കേരളത്തിലെ പ്രമുഖരായ സ്ഥാപനങ്ങള്‍ അടക്കാനുള്ള കോടികളുടെ കണക്ക് 2017 കാലയളവിലുള്ളതാണ്.
ശേഷമുള്ള കണക്കുകള്‍ ലഭ്യമല്ല. മന്ത്രി തന്നെ നേരിട്ട് നിയമസഭയില്‍ ബോധ്യപെടുത്തിയ പ്രധാന കണക്കുകളിലൊന്നും ഈ സമരം ചെയ്യുന്ന സ്ഥാപനമില്ല. എന്നാല്‍ കോടികള്‍ നല്‍കാനുള്ള ഒരു സ്ഥാപനത്തിന് നേരെയും ഇതു വരെ നടപടിയെടുക്കാന്‍ മുതിരാത്ത ഇതേ വകുപ്പ് തന്നെയാണ് ഇവിടെ ഒരാളെ 10 ദിവസമായി നിരാഹാര സമരത്തിലേക്ക് നയിച്ചത്. സമരം പത്ത് ദിവസം പിന്നിട്ടിട്ടും ആവശ്യമായ പരിഹാരത്തിനോ, ചര്‍ച്ചക്കോ ആരും മുതിര്‍ന്നിട്ടില്ലെന്നതും സത്യമാണ്.
വ്യവസായകരെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്ന സാധാരണക്കാരന്റെ സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ് ഒരാള്‍ പത്ത നാള്‍ സമാധാന സമരം നടത്തിയിട്ടും ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ആരു മിനക്കിടാത്തത്. കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ വൈദ്ധ്യുതി  കുടിശ്ശിക കണക്ക് ഇങ്ങിനെയാണ്.


കുടിശ്ശികയുള്ള  പ്രധാന സ്വകാര്യ സ്ഥാപനങ്ങള്‍.

ബിനാനി സിന്‍ക് ലിമിറ്റഡ്- 619,986,586 ,
പാലക്കാട് ക്ലോറേറ്റ് ആന്റ് അല്ലൈഡ് കെമിക്ക്- 9,697,605 ,
സുപ്രീം സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്- 178,587 ,
എ വണ്‍ മില്‍ക്ക് പ്രൊഡക്ട്‌സ്- 208,799,
പാരഗണ്‍ സീ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്- 243,639,
പെരിയാര്‍ കെമിക്കല്‍ ലിമിറ്റഡ്-296655,
മലമ്പുഴ സിമന്റ് ആന്റ് കെമിക്കല്‍സ്- 307736.
ചക്കിയത്ത് മൂഡ ആഗ്രോ പ്രൊഡക്ട്‌സ്-451075,
മാതാ മെറ്റല്‍സ് -565,065.
മലബാര്‍ സ്റ്റില്‍ ഇന്‍ഡസ്ട്രീസ്-624051

റീന മെറ്റല്‍സ്- 659,108,
കിംങ് ഫിഷേഴ്‌സ് ലിമിറ്റഡ്- 1428510,
മലബാര്‍ കോ ഓപ്പറേറ്റീവ് ടെക്‌സറ്റൈല്‍സ് കുറ്റിപ്പുറം-1752923,
പാരഗണ്‍ സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ്- 4141777,
എലൈറ്റ് ഫുഡ്‌സ്- 796166,
ഐഡ്യ സെല്ലുലാര്‍ ലിമിറ്റഡ്- 1865347,
എംഎ യൂസഫലി- 141012,
കൊയിലി ഹോസ്പിറ്റല്‍- 506539,
ടാറ്റാ ടെലി സര്‍വ്വീസ് ലിമിറ്റഡ് എറണാകുളം- 726897,
കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍-104133,
ലാമിയ സില്‍ക്ക്‌സ് എറണാകുളം-124337,
സീമാസ് വെഡ്ഡിംങ് കളക്ഷന്‍സ് കോട്ടയ്ക്കല്‍ -181085.
ഇന്‍ഡസ് മോട്ടോഴ്‌സ്- 183429,
ചെന്നൈ സില്‍ക്ക്‌സ്- 188783,
നന്ദിലത്ത് ജി മാര്‍ട്ട്- 190837,
റിലയന്‍സ് റിട്ടെയില്‍ ലിമിറ്റഡ് തൃശ്ശൂര്‍ 221145,
സീമാസ് വെഡ്ഡിങ്ങ് കളക്ഷന്‍സ് ചെമ്മാട്- 298337,
ജോസ്‌കോ ജ്വല്ലേഴ്‌സ് തിരുവല്ല- 309282,
കൃപ സിനി പ്ലക്‌സ് തമ്പാനൂര്‍- 374155,
ഭീമ ജ്വല്ലറി എംജി റോഡ് എറണാകുളം- 496964,
കല്ല്യാണ്‍ കേന്ദ്ര സില്‍ക്ക്‌സ് ആന്റ് സാരീസ് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്- 506469,
മാക് ഡോണാള്‍ഡ്- 512984,
കല്ല്യാണ് സാരീസ്-561827,
മലബാര്‍ ഗോള്‍ഡ് കോഴിക്കോട്-565658.

ടിപ്പ് ടോപ്പ് ഫര്‍ണിച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്- 570230,
ലുലു സാരീസ് കണ്ണൂര്‍- 622673,
കസവുകേന്ദ്ര- 676099,
സ്വയംവര സില്‍ക്ക്‌സ് ആറ്റിങ്ങല്‍- 692842,
കെകെ ടവേഴ്‌സ്- 695576,
പുളിമൂട്ടില്‍ സില്‍ക്ക്‌സ് ആന്റ് അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ്- 825154, നികുഞ്ജം സിറ്റി സ്‌ക്വയര്‍(പോത്തീസ്)- 1138684,
പിവിഎസ് ഫിലീം സിറ്റി കോഴിക്കോട്- 2296929,
അവന്യൂ റീജന്റ് ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് -4494914,
കോവളം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്- 57886592,
ആര്‍ട്ടെക്ക് പവര്‍- 1175779,
റിലൈന്‍സ് റീട്ടെയില്‍ ലിമിറ്റഡ് -2166364

Post A Comment: