വാഹനചട്ടം കെ.എസ്.ആര്.ടി.സിയും പാലിക്കണം ബസ്സുകളില്‍ സീറ്റുണ്ടെങ്കില്‍ മാത്രമേ ആളുകളെ കയറ്റാവൂ.
വാഹനചട്ടം കെ.എസ്.ആര്.ടി.സിയും പാലിക്കണം
ബസ്സുകളില്‍ സീറ്റുണ്ടെങ്കില്‍ മാത്രമേ ആളുകളെ കയറ്റാവൂ.
കൊച്ചി: കെ.എസ്.ആര്.ടി.സിയുടെ അതിവേഗ
ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി.
ബസ്സുകളില്‍ സീറ്റുള്ളതിനനുസരിച്ച് മാത്രമേ
ആളുകളെ കയറ്റാവൂഎന്ന് ചീഫ് ജസ്റ്റിസ്
അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചര്‍
എന്നിവയ്ക്കു പുറമേ ലക്ഷ്വറി ബസ്സുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
ഉയര്‍ന്ന നിരക്കുവാങ്ങുന്ന ബസ്സുകളില്‍
യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ട്.
വാഹനചട്ടം കെ.എസ്.ആര്.ടി.സി കര്‍ശനമായി
പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍
എജ്യുക്കേഷന്‍ നല്കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
Post A Comment: