ഇത് കുന്നംകുളമാണ്. ഇവിടെ മനുഷ്യരില്‍ ഡ്യൂപ്ലിക്കേറ്റില്ല. നേര് വിട്ടൊരു കളിയില്ലെന്ന് പലപ്പോഴും തെളിയിക്കുന്ന കുന്നംകുളത്തിന്‍റെ ഒരിജിനാലിറ്റിക്ക് മറ്റൊരു ഉദാഹരണംകൂടിയാണീ സംഭവം.കുന്നംകുളം ഡ്യൂപ്ലിക്കേറ്റിന്‍റെ നഗരമാണെന്നാണ് പറയാറ്. എന്നാല്‍ ഇവിടുത്തെ മനുഷ്യരാരും അങ്ങിനെയല്ല. ഒറിജിനല്‍ തന്നെയാണ്.ഉച്ചക്ക് മൂന്നോടെയാണ് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളില്‍ ബ്രേക്കിംഗ് ന്യൂസ് പ്രത്യക്ഷപെട്ടത്. പൊലീസ് മര്‍ദ്ധനത്തില്‍ പരിക്കേറ്റ് ചികിതസയിലായിരുന്ന ആള്‍ മരിച്ചുവെന്ന്.
എല്ലാ ചാനലുകളിലും അത് തുടര്‍ന്നു. അല്‍പസമയത്തിനകം നവ മാധ്യമങ്ങളില്‍ ചിലരും അതേറ്റെടുത്തു.

വാര്‍ത്ത നല്‍കിയ വന്‍കിടക്കാര്‍ അല്‍പ സമയത്തിനികം അത് പിന്‍വലിച്ചു.
ചിലര്‍ പദ പ്രയോഗത്തില്‍ നേരിയ മാറ്റം വരുത്തി.

കഴിഞ്ഞ ദിവസം പൊലീസ് മകനെ അന്വേഷിച്ച് വീട്ടിലെത്തി ഭീഷിണിപെടുത്തിയതാണ് ചൂണ്ടല്‍ കളരിക്കല്‍ നാരായണന്‍ എന്ന 60 കാരന് ഹൃദയാഘാതം വരെ എത്താനുള്ള മാനസിക സംഘര്‍ഷമുണ്ടായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. എ്ന്നാല്‍ മര്‍ദ്ധിച്ചതായി പരാതിയില്ലെന്നിരിക്കെയാണ് വാര്‍ത്തകളിലെ പ്രയോഗം പിന്നീട് മാറ്റാന്‍ കാരണമായത്.
സംഭവത്തിന്‍റെ നിച സ്ഥിതി പൊലീസും വീട്ടുകാരും പറയുന്നതില്‍ നേരിയ വിത്യാസം മാത്രമാണുള്ളത്.

മരണപെട്ട നാരായണന്‍റെ സഹോദരന്‍ തിലകന്‍ പറയുന്നത് ഇങ്ങിനെ.

നാരായണന്‍റെ മകന്‍ ദിനേശനെ അന്വേഷിച്ച് ഇന്നലെ. (ബുധന്‍) വൈകീട്ട് പൊലീസ് വീ്ട്ടിലെത്തി. മകനില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് അത് വിശ്വാസത്തിലെടുത്തില്ല. ഇത് സംമ്പന്ധിച്ച് ചോദ്യം ചെയ്യുന്നതിനിടെ നാരായണന്റെ മൊബൈല്‍ ഫോണില്‍ കോള്‍ വന്നപ്പോള്‍ പൊലീസ് ഫോണ്‍ തട്ടി പറിച്ചു. രാവിലെ 10 മണിക്ക് സ്റ്റേഷനിലെത്താന്‍ നിര്‌ദ്ധേശിച്ചാണ് പൊലീസ് തിരിച്ചു പോയത്. ഫോണ്‍ തട്ടിയെടുക്കുന്നത് കണ്ട് അയല്‍ക്കാര്‍ അന്വേഷിച്ചപ്പോള്‍ അവരെ പൊലീസ് ഭീഷിണിപെടുത്തി.
ഇതിന്റെ മാനസിക സംഘര്‍ഷമാണ് വ്യാഴാഴ്ച രാവിലെ നെഞ്ചുവേധനക്ക് കാരണമായത്, കാണിപയ്യൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ തേടിയ ശേഷം തൃശൂരിലേക്ക് കൊണ്ട് പോയി. ഹൃദയാഘാതമാണ് മരണ കാരണം എന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്തില്ല. സംഭവത്തില്‍ ഞങ്ങള്‍ പരാതി നല്‍കും.

പൊലീസ് പറയുന്നത്.

ചൂണ്ടല്‍ സ്വദേശി ജയന്‍ എന്നയാളെ കാണാതായസംഭവത്തെകുറിച്ചന്വേഷിക്കനായാണ് ചൂണ്ടലിലെത്തിയത്. 
ഇത് പ്രമാദമായ മറ്റൊരു കേസുമായി ബന്ധപെട്ടതാണ്. ഇയാളെ കുറിച്ചറിയാനാണ് ഇദ്ധേഹത്തിന്‍റെ അടുത്ത സുഹൃത്തായമുത്തുവെന്ന ദിനേശനെ അന്വേഷിച്ച് വീട്ടിലെത്തിയത്. അയാള്‍ ഇല്ലെന്ന് പറഞ്ഞതിനാല്‍ അടുത്ത ദിവസം സ്റ്റേഷനിലെത്താനും പറഞ്ഞു. അല്ലാതെ ദേഹോപദ്രവം ഏല്‍പിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.
ഇത്തരം ഒരു വാര്‍ത്തയുടെ ഉറവിടം എങ്ങിനെയെന്ന് മനസിലാകുന്നില്ല. ഇത്തരം പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.
വൈകീട്ടോടെ മേല്‍  പറഞ്ഞത് പൊലെയാണ് വന്‍കിട മാധ്യമങ്ങളില്‍ വര്‍ത്തകള്‍ തിരുത്തപെട്ടത്.
പക്ഷെ ജില്ലകളില്‍ നിന്നുള്ള മാധ്യമങ്ങളൊന്നു തന്നെ വന്‍കിടക്കാര്‍ക്ക് പുറകെ പോകാന്‍ തയ്യറായില്ലെന്നതാണ് വസ്ഥുത.

ഇത് കുന്നംകുളമാണ്. ഇവിടെ മനുഷ്യരില്‍ ഡ്യൂപ്ലിക്കേറ്റില്ല.

മരണപെട്ടത് മുഖ്യധാര രാഷ്ടിയപാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിട്ട് പോലും യാതാര്‍ഥ്യത്തിനപ്പുറത്തേക്ക് പോകാനും, വിവാദമുണ്ടാക്കാനും,രാഷ്ട്രീയമായി ഉപയോഗിക്കാനും അവസരമുണ്ടായിട്ടും സത്യം തുറന്ന് പറയാനും,ഇത് തന്നെയാണ് സത്യമെന്ന് ഉറക്കെ പറയാനും ധൈര്യം കാട്ടിയ രാഷ്ട്രീയ നേതൃത്വവും, നാരായണന്‍റെ ബന്ധുക്കളും കുന്നംകുളത്തിന്‍റെ ഈ ഒറിജിനിലിന്‍റെ ഉദാഹരണമാണ്.

വന്‍കിട മാധ്യമങ്ങളെല്ലാം ഒരു  പോലെ ഉറക്കെ പറഞ്ഞിട്ടും, അതല്ല സത്യം എന്ന് തുറന്ന് പറയുന്ന മാധ്യമ പ്രവര്‍ത്തകരും, നവ മാധ്യമങ്ങളും, മറ്റൊരു ഉദാഹരണമാണ്.

നേര് വിട്ടൊരു കളിയില്ലെന്ന് പലപ്പോഴും തെളിയിക്കുന്ന കുന്നംകുളത്തിന്‍റെ ഒരിജിനാലിറ്റിക്ക് മറ്റൊരു ഉദാഹരണംകൂടിയാണീ സംഭവം.
  
                                                                            - കാശി.-


Post A Comment: