ഇവിടെ ചുമതലയുള്ള കുന്നംകുളംനഗരസഭയിലെ ജീവനക്കാരന്‍ ക‍ഞ്ചാവ് മാഫിയയില്‍ നിന്നും ദിവസവും അഞ്ഞൂര്‍രൂപ വീതം വാടക വാങ്ങി വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ക്രിമിറ്റോറിയം തുറന്ന്കൊടുക്കാറുണ്ടെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം.


പരാതിക്കാര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍തന്നെ.
നഗരസഭ പൊതു മരാമത്ത് സ്ഥിരം സമതി ചെയര്‍മാന്‍, ആര്‍ എം പി നേതാവ് സോമന്‍ എന്നിവരാണ് ഇത് സംമ്പന്ധിച്ച് പരാതി ഉന്നയിച്ചത്.
തൃശൂര്‍ :
കുന്നംകുളത്ത്നഗരസഭ ജീവനക്കാരന്‍റെ ഒത്താശയോടെ ക്രിമിറ്റോറിയത്തില്‍ കഞ്ചാവ് വില്‍പ്പന
നടത്തുന്നതായി ആരോപണം.
കുന്നംകുളം നഗരസഭക്ക് കീഴില്‍ കുന്നംകുളം അടുപ്പൂട്ടിയില്‍പ്രവര്‍ത്തിക്കുന്ന ക്രിമിറ്റോറിയത്തില്‍ നഗരസഭ ജീവനക്കാരന്‍റെ
ഒത്താശയോടെ കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നതായി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പൊതുമരാമത്ത് സ്ഥിരം സമതി ചെയര്‍മാന്‍  ഷാജിആലിക്കല്‍, ആര്‍. എം. പി അംഗം സോമന്‍ ചെറുകുന്ന് ,തുടങ്ങിയവര്‍
  ആരോപിച്ചു.കഴിഞ്ഞ ദിവസംക്രിമിറ്റോറിയത്തിനുള്ളില്‍ സംഘര്‍ഷം ഉണ്ടായി . തുടര്‍ന്ന്ക്രിമിറ്റോറിയത്തിനു മുന്നിലെ ഗേറ്റ് അക്രമി സംഘം തകര്‍ത്തിരുന്നു.

രാവിലെ ഒന്‍പത് മണി മതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ്,ക്രിമിറ്റോറിയത്തിന്‍റെ പ്രവര്‍ത്തന സമയം.

എന്നാല്‍ ഇവിടെ ചുമതലയുള്ള കുന്നംകുളംനഗരസഭയിലെ ജീവനക്കാരന്‍  ക‍ഞ്ചാവ് മാഫിയയില്‍ നിന്നും ദിവസവും അഞ്ഞൂര്‍രൂപ വീതം വാടക  വാങ്ങി വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ക്രിമിറ്റോറിയം തുറന്ന്കൊടുക്കാറുണ്ടെന്നാണ്  കൗണ്‍സിലര്‍മാരുടെ  ആരോപണം.

കഞ്ചാവിന് പുറമെ മദ്യവും
ഇവിടെ സൂക്ഷിക്കുന്നുണ്ടെന്ന് പറയുന്നു.

ക്രിമിറ്റോറിയത്തിലെ  ടെക്നിഷ്യന്‍ ആയാണ്ആരോപണ വീതേയനായ നഗരസഭ ജീവനക്കാരനെ നിയമിച്ചിരിക്കുന്നത്.എന്നാല്‍ക്രിമിറ്റോറിയത്തിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാത്തയാളെയാണ് അറ്റകുറ്റ പണികള്‍ ക്കായി നഗരസഭ നിയോഗിച്ചിരിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍കുറ്റപ്പെടുത്തി. ഇയാളെ ക്രിമിറ്റോറിയത്തിന്‍റെ ചുമതലയില്‍ നിന്നുംമാറ്റി നിര്‍ത്തുകയും നടപടിയെടുക്കുകയും ചെയ്യണമെന്നാണ് ആവശ്യം. മാത്രമല്ല ക്രിമിറ്റോറിയത്തിന്‍റെ താക്കോല്‍ പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ നഗരസഭയില്‍ ഏല്പ്പിക്കാനും, ഇവിടെ സുരക്ഷ ക്യാമറ സ്ഥാപിക്കാനും നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 


Post A Comment: