ലോറിയില്‍ കോഴിക്കാഷ്ഠത്തിന് അടിയില്‍ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം:ലോറിയി കടത്തിക്കൊണ്ടു വന്ന വ സ്ഫോടകവസ്തു ശേഖരം കൊണ്ടോട്ടി പൊലീസ് പിടികൂടി.
ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പെടെയുള്ളവയാണ് പിടികൂടിയത്. ലോറിയില്‍ കോഴിക്കാഷ്ഠത്തിന് അടിയില്‍ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്  പൊലീസ് പിടികൂടിയത്. 
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ജനുവരിയില്‍ കുറ്റിപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ജനുവരി അഞ്ചിനും പതിനൊന്നിനുമായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപുഴയില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ സ്‌ഫോടക വസ്ത്തുക്കള്‍ കണ്ടെത്തിയിരുന്നു.

Post A Comment: