ടിനി ടോം ആണ് .ചിത്രത്തിന്‍റെ രചന. നായക കഥാപാത്രമായി മമ്മൂട്ടിയാണ് വേഷമിടുന്നത്ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തോടെയാണ് സിനിമയുടെ കഥ  ആരംഭിക്കുന്നത്.


സാമൂഹിക പ്രവര്‍ത്തനം കൊണ്ട് പ്രവാസ ലോകത്തെ അതിശയിപ്പിച്ച അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തോടെയാണ് സിനിമയുടെ കഥ  ആരംഭിക്കുന്നത്.
 ടിനി ടോം ആണ് .ചിത്രത്തിന്‍റെ  രചന.
നായക കഥാപാത്രമായി മമ്മൂട്ടിയാണ് വേഷമിടുന്നത്.
പ്രവാസ ലോകത്തിനു കാരുണ്യത്തിന്റെ സന്ദേശം ജീവിതം കൊണ്ടു പകര്‍ന്നു നല്‍കുകയാണ് അഷ്റഫ്. യുഎഇയില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായവും നല്‍കുന്നയാലാണ്
ഇതു വരെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശിയായ അഷ്റഫിന്റെ ജീവിതം സിനിമയാക്കുകയെന്നത് ദുഷ്‌കരമായ ദൗത്യമാണെന്ന് ടിനി ടോം പറയുന്നു.
ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുക. ഷിന്റോ, സദാശിവന്‍ തുടങ്ങിയ അഷ്റഫിനു പിന്തുണ നല്‍കുന്ന വ്യക്തികളായി സൗബിന്‍ ഷാഹിറും ഹരീഷ് കണാരനും വേഷമിടും. പ്രധാന കഥാപാത്രങ്ങളെ യുഎഇയില്‍ നിന്നു കണ്ടെത്താനാണ് തീരുമാനം. നായികയുടെ കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല.
ഏപ്രിലില്‍ സിനിമയുടെ തിരക്കഥ രചന പൂര്‍ത്തിയാകും.സംവിധയകനാരെന്നു വെളിപെടുത്തിയിട്ടില്ല.

Post A Comment: