നോക്കിയയാണ് പദ്ധതിയുടെ ടെക്നോളജി പാര്‍ട്ടണര്‍.ഫ്ലോറിഡ: നാട് മുഴുവന്‍ 4ജി വിപ്ലവം തീര്‍ക്കുമ്പോള്‍ ചന്ദ്രനിലും എന്തിന് കുറക്കണം എന്ന നിലപാടിലാണ് ടെലികോം വമ്പന്‍മാരായ വോഡഫോണ്‍. മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്ന 2019ലാണ് വോഡഫോണ്‍ ചന്ദ്രനില്‍ 4 ജി നെറ്റ് വര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയാണ് പദ്ധതിയുടെ ടെക്നോളജി പാര്‍ട്ടണര്‍. ചാന്ദ്രോപരിതലത്തില്‍ പര്യവേഷണ വാഹനങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുക, അവ അതാത് സ്പേസ് സെന്‍ററുകളിലേക്ക് അയക്കുക, ഹൈ ഡെഫനിഷ്യന്‍ വിഡിയോ റെക്കോഡിങ്, തുടങ്ങിയവക്കായിരിക്കും നെറ്റ് വര്‍ക്ക് പ്രധാനമായും ഉപയോഗപ്പെടുത്തുക. ഒരു കൂട്ടം ജര്‍മ്മന്‍ ശാസ്ത്രഞ്ജരാണ് പദ്ധതിയുടെ ഗവേഷണത്തിന് പിന്നില്‍. നടപ്പിലായാല്‍ ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ ദൗത്യവും ഇത് തന്നെയായിരിക്കും. സ്പേസ് എക്സ് ഫാല്‍ക്കണ്‍ റോക്കറ്റായിരിക്കും ഇൗ ദൗത്യത്തിനും ഉപയോഗിക്കുക. അഞ്ചു കോടി യു.എസ് ഡോളറാണ് പ്രതീക്ഷിക്കുന്ന ചെലവ്.

Post A Comment: