സര്‍ക്കാരിന്‍റെ പുതിയ നീക്കത്തെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എതിര്‍ത്തു.


ജയ്പൂര്‍: രാജസ്ഥാനിലെ കോളേജ് പെണ്‍കുട്ടികള്‍ ചുരിദാറോ സാരിയോ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സ്, ടോപ്പ് തുടങ്ങിയ വസ്ത്രങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കാണമെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോളേജുകള്‍ക്കും കോളേജ് എഡ്യൂക്കേഷന്‍ കമ്മിഷണറേറ്റ് അയച്ച കത്തിലെ നിര്‍ദ്ദേശം അടുത്ത അദ്ധ്യയന വര്‍ഷം മുതലാണ് നടപ്പിലാക്കേണ്ടത്. കൂടാതെ ആണ്‍കുട്ടികള്‍ ഔദ്യോഗിക വസ്ത്രമായ ഷര്‍ട്ട്, പാന്റ്, ഷൂ, സോക്സ്, ബെല്‍ട്ട് എന്നിവ ധരിക്കാനും തണുപ്പ് കാലത്ത് ജേഴ്സി ധരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്‍റെ പുതിയ നീക്കത്തെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എതിര്‍ത്തു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Post A Comment: