പരിചിത മുഖങ്ങളെ കണ്ട് വയോധികയുടെ സന്തോഷം കാഴ്ചക്കാരുടെ കണ്ണ് നിറയിച്ചു.കുന്നംകുളം. പിരാലയെ തേടി നാട്ടുകാരെത്തി.
പരിചിത മുഖങ്ങളെ കണ്ട് വയോധികയുടെ സന്തോഷം കാഴ്ചക്കാരുടെ കണ്ണ് നിറയിച്ചു.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തിരിച്ചു പോകുന്ന്തിനിടെ വഴി തെറ്റി ചൊവ്വന്നൂരിലെത്തിയ വയോധിക നിലമ്പൂര്‍ മുതുകാട് രാമന്‍കുത്തിന് സമീപം താമസിക്കുന്ന പിരാലയെന്ന 80 കാരിയെ കൊണ്ടുപോകാനെത്തിയത് അയല്‍വാസിയായ ബുിജുവാണ്.
നിലമ്പൂര്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ മാലകോര്‍ക്കുന്നതാണ് പിരാലയുടെ മുഖ്യ ജോലി. പറയത്തക്ക ബന്ധുക്കളൊന്നും കാര്യമായി ഇല്ല. വീട്ടില്‍ ഒറ്റക്ക് തന്നെ. ഇടയക്ക് താമസിക്കാനും, ഭക്ഷണം കഴിക്കാനുമെത്തുന്നത് ഇന്റീരിയര്‍ ഡിസൈനര്‍ ആയ ബിജുവിന്റെ വീട്ടിലാണ്. രാവിലെ പത്രങ്ങളിലെ വാര്‍ത്ത കണ്ടാണ് ബിജു പിരാല കുന്നംകുളത്ത് വഴിയറിയതെ എത്തിപെട്ട വിവരം അറിഞ്ഞതത്രെ. തുടര്‍ന്ന്  കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി.
ബിജുവിനൊപ്പം നാട്ടുകാരില്‍ ചിലരുമുണ്ടായിരുന്നു. പിരാല സ്റ്റേഷനിലെത്തിയപ്പോള്‍ അയല്‍ക്കാരെ കണ്ടതോടെ കണ്ണ് നിറഞ്ഞ സന്തോഷപ്രകടനമായിരുന്നു. പിന്നീട് ഇവരെ നാട്ടിലേക്ക് കൊണ്ടുപോയി.


Widget apcmwh

Post A Comment: