ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂരിലും കോഴിക്കോടും പ്രതിഷേധം.


കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂരിലും കോഴിക്കോടും പ്രതിഷേധം. മുക്കം കാരശ്ശേരി സര്‍ക്കാര്‍ പറമ്പില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. നിര്‍മാണ പ്രവര്‍ത്തികള്‍ തടയാന്‍ ശ്രമിച്ച പത്തു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമരത്തില്‍ സ്ത്രീകളും പങ്കെടുത്തു. കണ്ണൂര്‍ പാനൂര്‍ കടവത്തൂരില്‍ ഗെയില്‍ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Post A Comment: