ഹാദിയ കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ട്​ പോവുമെന്ന്​ പിതാവ്​ അശോകന്‍.


വൈക്കം: ഹാദിയ കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ട്​ പോവുമെന്ന്​ പിതാവ്​ അശോകന്‍. 
ഹാദിയയുടെയും ഷെഫീന്‍ ജഹാ​ന്‍റെയും തട്ടികൂട്ട്​ വിവാഹമാണെന്നത്​ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അശോകന്‍ പറഞ്ഞു. കോടതിയില്‍ നിന്ന്​ സമ്പുര്‍ണ്ണമായ വിധിയല്ല ഉണ്ടായിരിക്കുന്നത്​. എന്‍.​െഎ.എ അന്വേഷണം തുടരാന്‍ കോടതി ഉത്തരവിട്ടുണ്ട്​. മകള്‍ തീവ്രവാദിയുടെ കൂടെ പോകുന്നതില്‍ ഏതൊരു പിതാവിനും മനോവിഷമമുണ്ടാകും. ഇതുമൂലമാണ്​ താന്‍ കേസുമായി മുന്നോട്ട്​ പോയതെന്നും അശോകന്‍ വ്യക്​തമാക്കി.

Post A Comment: