ബഹ്റൈനില്‍ പുകയില ഉല്‍പങ്ങളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും നികുതിയില്‍ വര്‍ധനവ്
ബഹ്റൈന്‍: ബഹ്റൈനില്‍ പുകയില ഉല്‍പങ്ങളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും നികുതിയില്‍ വര്‍ധനവ്. ഇത്തരത്തില്‍ 920 ഉല്‍പങ്ങള്‍ക്കാണ് നികുതി കൂട്ടിയിരിക്കുന്നത്. പുകയില ഉല്‍പങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും നികുതി വര്‍ധനവ് ഏര്‍പ്പെടുത്താന്‍ നേരത്തെ തന്നെ മന്ത്രിസഭായോഗമെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ എത്തിയിരിക്കുന്നത്.
നികുതി വര്‍ധനവ് ഏര്‍പ്പെടുത്തിയ 920 ഉല്‍പങ്ങളുടെ പട്ടിക ധനകാര്യമന്ത്രാലയം പുറത്തിറക്കിയിരുന്നു. നികുതി ഏര്‍പ്പെടുത്തുതിനു മുമ്പുള്ള ഉല്‍പങ്ങളുടെ വിലയും വര്‍ധിപ്പിച്ചതിനു ശേഷമുണ്ടായ വിലയും പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം പുകയില ഉല്‍പങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അന്‍പത് ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Post A Comment: