കൊല്ലത്ത് ചാത്തന്നൂരില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു.


കൊല്ലം: കൊല്ലത്ത് ചാത്തന്നൂരില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു. ഉമയനല്ലൂര്‍ ക്ലാവിളവീട്ടില്‍ ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള ഷെമീര്‍ ഫര്‍ണീച്ചര്‍ മാര്‍ട്ട് എന്ന കടയ്ക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ പൂര്‍ണമായി കത്തിനശിച്ചു. 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കട ഉടമ പറയുന്നത്. കഴിഞ്ഞ രാത്രിയില്‍ ബഷീര്‍ സ്ഥാപനം പൂട്ടി വീട്ടിലേക്ക് പോയിരുന്നു. പത്തോടെ സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നതായി പരിസരവാസികള്‍ വിളിച്ച്‌ അറിയിച്ചതോടെയാണ് ബഷീര്‍ വിവരം അറിഞ്ഞത്. പരവൂര്‍, കുണ്ടറ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി തീയണയ്ക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.

Post A Comment: