നിബന്ധനയോടെ പൂരം വെടിക്കെട്ട്അന്നനാട് വെളുപ്പിളളി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രോത്സവത്തിന് നിയന്ത്രിതമായ തോതില്‍ കരിമരുന്ന് പ്രയോഗം നടത്താന്‍ ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവു ലഭിച്ച സാഹചര്യത്തില്‍ കരിമരുന്ന് പ്രയോഗം നിരീക്ഷിക്കാന്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഐ ജെ മധുസുദനനെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ അറിയിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് ക്രമസമാധാന ചുമതല. കരിമരുന്ന് പ്രയോഗത്തിന്‍റെ നൂറ് മീറ്റര്‍ പരിധിക്കുളളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും ആവശ്യമായ സേനയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിബന്ധനയ്ക്കു വിധേയമായി മാത്രമേ പരിമിതമായ വെടിമരുന്ന് ഉപയോഗം  അനുവദിനായമാകൂ
ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.  
ഇന്ന് വൈകീട്ട് 6.45 മുതല്‍ 7.15 വരെയും നാളെ  രാവിലെ നാലു മുതല്‍ 7 വരെയുമാണ് നിയമാനുസൃത നിയന്ത്രിതമായി കരിമരുന്ന് പ്രയോഗം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. എന്നാല്‍ ഗുണ്ട്, മിന്നല്‍, അമിട്ട്, ഡൈനാമിറ്റ് എന്നിവ വെടിക്കെട്ടിന് ഉപയോഗിക്കാന്‍ പാടില്ല.  വെടിക്കെട്ടിനുളള ക്ഷേത്രഭാരവാഹികളുടെ അപേക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ജില്ലാ കളക്ടര്‍ തളളിയ പശ്ചാത്തലത്തിലാണ് ദേവസ്വം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വെടിക്കോപ്പുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്കായി കാക്കനാട് റീജ്യണല്‍ കെമിക്കല്‍ എക്സാമിനേര്‍സ് ലാബിലേക്ക് അയ്ക്കാന്‍ ചാലക്കുടി തഹസില്‍ദാരെ ജില്ല കളക്ടര്‍ ചുമതലപ്പെടുത്തി. 
ഒരാഴ്ചക്കകം രാസപരിശോധന ഫലം ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Post A Comment: