പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിനു പിന്നാലെ കാനറ ബാങ്കും പരാതിയുമായി രംഗത്ത്.



ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിനു പിന്നാലെ കാനറ ബാങ്കും പരാതിയുമായി രംഗത്ത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനം 515.15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കാനറ ബാങ്ക് സിബിഐക്കു പരാതി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തുവ് റോയ്, വിനയ് ബഫ്ന, ഫിനാന്‍സ് വൈസ് പ്രസിഡന്റായ ഡെബ് നാഥ് പാല്‍ എന്നിവര്‍ ചേര്‍ന്ന് ബാങ്കിനെ കബളിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നതായും വ്യാജരേഖകളും കത്തുകളുമാണ് വായ്പ സംഘടിപ്പിക്കാന്‍ സമര്‍പ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.


Post A Comment: