കര്‍ദിനാള്‍ രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേ‍യനെന്ന് ഹൈകോടതി.


കൊച്ചി: കര്‍ദിനാള്‍ രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേ‍യനെന്ന് ഹൈകോടതി. എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും കോടതി ചൂണ്ടിക്കാട്ടി. രൂപതക്കു വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സ്വത്തുക്കള്‍ സ്വന്തം താല്‍പര്യ പ്രകാരം കൈകാര്യം ചെയ്യാന്‍ ബിഷപ്പിന് കഴിയില്ല. ബിഷപ്പ് പരമാധികാരി ആണെങ്കില്‍ രൂപതയിലെ മറ്റ് സമിതികളുമായി കൂടിയാലോചന (ഭൂമിയിടപാടില്‍) ആവശ്യമില്ലല്ലോ എന്നും കോടതി ചോദിച്ചു.
സ്വത്തുക്കള്‍ രൂപതയുടേതാണെന്നും ബിഷപ്പിന്‍റെയോ വൈദികരുടെയോ അല്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കൂടിയാലോചനകള്‍ നടത്തിയതായി കര്‍ദിനാള്‍ പക്ഷ‍ം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസില്‍ ഉച്ചക്ക് ശേഷം വിധി പറയും. 

Post A Comment: