വയനാട് കല്‍പറ്റ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.


കല്‍പറ്റ: വയനാട് കല്‍പറ്റ നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെയര്‍പേഴ്സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് കല്‍പ്പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായത്. 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ജെഡിയുവിന്‍റെ രണ്ട് അംഗങ്ങളുടെയും കോണ്‍ഗ്രസ് വിമതനായി ജയിച്ച അംഗത്തിന്‍റെയും പിന്തുണയോടെയാണ് ഇടതുപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം പാസായത്. എം പി വീരേന്ദ്രകുമാറിന്‍റെ മുന്നണിമാറ്റത്തോടെ സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടാകുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് കല്‍പറ്റ നഗരസഭ. ജെഡിയു അംഗങ്ങള്‍ക്ക് എം പി വീരേന്ദ്രകുമാര്‍ വിഭാഗവും നിതീഷ് കുമാര്‍ വിഭാഗവും വിപ്പ് നല്‍കിയിരുന്നു. നിതീഷ് കുമാര്‍ വിഭാഗത്തിന്‍റെ വിപ്പ് ലംഘിച്ചതിനാല്‍ ദള്‍ അംഗങ്ങള്‍ അയോഗ്യരാകുമെന്നാണ് യുഡിഎഫിന്‍റെ വാദം.

Post A Comment: