സി.പി.ഐയ്ക്കെതിരെ ആഞ്ഞടിച്ച്‌ കേരളാ കോണ്‍ഗ്രസ്സ് രംഗത്ത്.


കോട്ടയം: സി.പി.ഐയ്ക്കെതിരെ ആഞ്ഞടിച്ച്‌ കേരളാ കോണ്‍ഗ്രസ്സ് രംഗത്ത്. അഴിമതിക്കെതിരായ സി.പി.ഐയുടെ വീമ്പ് പറച്ചില്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കേരളാ കോണ്‍സ്സ്ര് പരിഹസിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് നാലരക്കോടിക്ക് പാര്‍ലമെന്റ് സീറ്റ് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്നും വിമര്‍ശനമുണ്ട്. സി.പി.ഐയുടെ നിലപാടുകള്‍ കാപട്യമാണ്. മൂന്ന് ദിവസത്തിനിടെ മൂന്ന് പേരുടെ ജീവനെടുത്ത പാര്‍ട്ടിയാണ് അക്രമ രാഷ്ട്രീയത്തെ കുറിച്ച്‌ പറയുന്നത്. ആത്മവഞ്ചന കലയും തൊഴിലുമാക്കി എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരളാ കോണ്‍ഗ്രസ്സ് മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ.എം.മാണി അഴിമതിക്കാരനാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കേരള കോണ്‍ഗ്രസ്സ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

Post A Comment: