സഞ്ജയുടെ അറസ്റ്റോടെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി.


കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാലയോട് സ്വദേശി സഞ്ജയ് ആണ് ഇന്ന് രാവിലെ അറസ്റ്റിലായത്. ഷുഹൈബിനെ കൊലപാതകത്തില്‍ ആയുധം ഒളിപ്പിക്കാന്‍ സംഘത്തെ സഹായിച്ചതിനാണ് സഞ്ജയെ പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്നലെ മൂന്ന് വാളുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. സഞ്ജയുടെ അറസ്റ്റോടെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി. രണ്ടുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം. ഇവരുടെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്ന് കരുതുന്നു.

Post A Comment: