തടവുകാരുടെ പുതിയ പരോള്‍ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി.


തിരുവനന്തപുരം: ടി.പി കേസ് പ്രതികളെ ഒഴിവാക്കി തടവുകാരുടെ പുതിയ പരോള്‍ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെയും പരോള്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 740 പേരുടെ പട്ടികയാണ് ജയില്‍ വകുപ്പ് തയ്യാറാക്കിയത്. പട്ടിക ഗവര്‍ണറുടെ പരിഗണനയിലാണ്. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി.പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1800 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക നേരത്തെ വിവാദമായിരുന്നു. ടി.പി കേസിലെ 11 പ്രതികളുടെ പേരാണ് നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഉണ്ടായിരുന്നത്.

Post A Comment: