ഉപതിരഞ്ഞെടുപ്പിനെ ബിജെപി അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നതെന്നും കുമ്മനം.


ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാവും ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ബിജെപി അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്‍റെ പ്രചരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയവരും ചെങ്ങന്നൂരില്‍ നടന്ന സംസ്ഥാനനേതൃയോഗത്തില്‍ പങ്കെടുത്തു.

Post A Comment: