വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.


ദില്ലി: ഹോളി ആഘോഷത്തിന്‍റെ മറവില്‍ ദില്ലിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പുരുഷബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
സംഭവത്തില്‍ ദില്ലി പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവമുണ്ടായപ്പോള്‍ അടുത്തുണ്ടായിരുന്ന സ്ത്രീകള്‍ പോലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനി കുറ്റപ്പെടുത്തി. കോളേജില്‍ നിന്നും വീട്ടിലേക്ക് ബസില്‍ പോകുമ്പോള്‍ തനിക്ക് നേരെ ചിലര്‍ പുറത്ത് നിന്നു ബലൂണ്‍ എറിയുകയായിരുന്നെന്ന് അക്രമത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. തനിക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ പോലും പ്രതിഷേധിക്കാന്‍ തയ്യാറായില്ലെന്നും അത് വളരെ വിഷമിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്നും, പൊലീസ് സുരക്ഷ ഉറപ്പാക്കാണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അത്രിക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷനും, പൊലീസും അറിയിച്ചു. ഹോളിയുടെ മറവില്‍ ദില്ലിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നിരവധി അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


Post A Comment: