മിനിലോറിയാണ് വീടിനുമുന്നില്‍ ഇന്ന് രാവിലെ കത്തിയ നിലയില്‍ കണ്ടെത്തിയത്പോര്‍ക്കൂളം അകതിയൂര്‍ ലക്ഷംവീട് കോളനിയില്‍ മിനിലോറി കത്തിയ നിലയില്‍.

അകതിയൂര്‍ സ്വദേശി മുദ്രംപറമ്പത്ത് വീട്ടില്‍ സുരേഷ് 4 ദിവസം മുമ്പ് വാങ്ങിയ മഹേന്ദ്രയുടെ മാക്‌സോ എന്ന മിനിലോറിയാണ് വീടിനുമുന്നില്‍ ഇന്ന് രാവിലെ കത്തിയ നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ മുകളില്‍ കത്തിച്ചവരുടേതെന്നു കരുതുന്ന വിരല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സുരേഷ് കഴിഞ്ഞ ദിവസം രാത്രി വാഹനം നിര്‍ത്തിയിട്ടിടത്തു നിന്നും ഒരടിയോളം വാഹനം തളളി മാറ്റിയതിന്റെ ലക്ഷണവും ഉണ്ട്.
സുരേഷിന്റെ കൈവശം മുന്പുണ്ടായിരുന്ന എയ്‌സര്‍ വാഹനത്തിന്റെ ബാറ്ററി നഷ്ട്ടപ്പെടുകയും ഡീസല്‍ ടാങ്കില്‍ ഉപ്പുകലര്‍ത്തുകയുംചെയ്തിരുന്നു.
വാഹനം ആരോ മനപൂര് വ്വം  കത്തിച്ചതാണെന്ന് ഇയാള് പറഞ്ഞു.   കുന്നംകുളം പോലിസില്‍ പരാതി നല്‍കി.

Post A Comment: