അപകടത്തില്‍ 30 പേര്‍ മരിച്ചു.


ഭാവ് നഗര്‍: ഗുജറാത്തിലെ ഭാവ് നഗര്‍ ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു. അപകടത്തില്‍ 30 പേര്‍ മരിച്ചു. രാജ്കോട്ട്ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ബോട്ടാഡ്, ഭാവ്നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.


Post A Comment: