ലൈറ്റ് മെട്രോ ഓടിക്കുന്നതിന് പകരം പിണറായി സര്‍ക്കാര്‍ ഓടിച്ചത് ഇ ശ്രീധരനെയാണെന്ന് പ്രതിപക്ഷ നേതാവ് .
കൊച്ചി: ലൈറ്റ് മെട്രോ ഓടിക്കുന്നതിന് പകരം പിണറായി സര്‍ക്കാര്‍ ഓടിച്ചത് ഇ ശ്രീധരനെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഏറ്റവും മികച്ച എന്‍ജിനിയര്‍ ആയ ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളം അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മാണത്തില്‍ നിന്ന് പിന്‍മാറിയതായി ഇന്നലെ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചിരുന്നു. ഡിഎംആര്‍സിയെ വേണ്ടെന്നാണ് ഈ സര്‍ക്കാരിന്‍റെ നിലപാടെന്നും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ബഹളം വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

Post A Comment: