കൊച്ചി മട്ടാഞ്ചേരിയില്‍ പാചകത്തിനിടെ കോഴി മുട്ട പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് പൊള്ളലേറ്റുമട്ടാഞ്ചേരി: കൊച്ചി മട്ടാഞ്ചേരിയില്‍ പാചകത്തിനിടെ കോഴി മുട്ട പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് പൊള്ളലേറ്റു. നസ്രത്ത് അകത്തൂട്ട് പറമ്പില്‍ നിക്സന്‍റെ ഭാര്യ നിഷയ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ കടയില്‍ നിന്ന് വാങ്ങിയ മൂന്ന് കോഴിമുട്ടയില്‍ ഒരെണ്ണമാണ് പൊട്ടി തെറിച്ചത്. മുട്ട പുഴുങ്ങിയതിനു ശേഷം കറിക്കായി മസാലയിട്ട് അടുപ്പില്‍ വെച്ച്‌ മുട്ട പൊട്ടി തെറിക്കുകയായിരുന്നു. വീട്ടമ്മയുടെ മുഖത്തും കയ്യിലുമാണ് പൊള്ളലേറ്റത്. പൊട്ടിത്തെറിക്കുവാനുള്ള കാരണമെന്തെന്ന് അറിവായിട്ടില്ല.

Post A Comment: