ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം


ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും തമിഴ്‌നാട്ടില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ഭീഷണി സന്ദേശമെത്തിയത്.
ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫിസിലേക്കാണു സന്ദേശമെത്തിയത്. സന്ദേശമെത്തിയ ഉടന്‍തന്നെ കമ്പനി ഇക്കാര്യം ചെന്നൈ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു.

Post A Comment: