മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു.മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശി ഫാദര്‍ സേവ്യര്‍ തേലക്കാടാണ് കുത്തേറ്റ് മരിച്ചത്. കൃത്യത്തിന് ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിയ്ക്കായി തിരിച്ചില്‍ തുടരുന്നു. വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ പള്ളിയില്‍ വെച്ച്‌ ഫാദര്‍ സേവ്യറും കപ്യാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ജോണിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലിയിരുത്തിലിലാണ് പൊലീസ്.

Post A Comment: