ജോലിക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു


ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ബസിന് തീ പിടിച്ച് 21 പേര്‍ മരിച്ചു. മ്യാന്‍മറില്‍ നിന്ന് ജോലിക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ബാങ്കോക്കിന് സമീപം തായ്‌ലാന്‍ഡിലാണ് അപകടം നടന്നത്.
ഡ്രൈവറും ഭാര്യയും ഉള്‍പ്പെടെ 48 പേര്‍ ബസിലുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 27 പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ എത്തിച്ചതായും അവര്‍ വ്യക്തമാക്കി.
ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും തായ്‌ലാന്‍ഡ് തൊഴില്‍ മന്ത്രാലയത്തില്‍ ജോലി പെര്‍മിറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികളായിരുന്നു. വാഹനത്തിന്റെ എഞ്ചിന് തീ പിടിക്കുകുയും പെട്ടെന്ന് തന്നെ അത് വാഹനം മുഴുവനായും പടര്‍ന്നുപിടിക്കുകയും ചെയ്തതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയാഴ്ച തായ്‌ലാന്‍ഡില്‍ ബസ് മരത്തിലിടിച്ച് 18 ടൂറിസ്റ്റുകള്‍ മരിച്ചിരുന്നു. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Post A Comment: