ബാലാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ചു പറയേണ്ടതാണെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല യോടനുബന്ധിച്ചുള്ള കുത്തിയോട്ട ചടങ്ങിനെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ച്‌ ശിവസേന ബാലാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ കമിഷന്‍ ഒാഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. കുത്തിയോട്ടം കുട്ടികള്‍ക്ക് നേരെയുള്ള അവകാശ ലംഘനമാണെന്ന് കാട്ടി ഡി.ജി.പി ആര്‍.ശ്രീലേഖ തന്‍റെ ബ്ലോഗില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശാ കമിഷന്‍ കേസെടുത്തത് അതേസമയം ബാലാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ചു പറയേണ്ടതാണെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Post A Comment: