ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു.

തൃശൂര്‍: പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ തൃശൂരില്‍ ചരിഞ്ഞു. തൃശൂര്‍ പൂരത്തിന് ദീര്‍ഘകാലമായി തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് തിരുവമ്പാടി ശിവസുന്ദരനായിരുന്നു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു ചരിഞ്ഞത്.
പതിനഞ്ചു വര്‍ഷമായി തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു. വ്യവസായി ടി.എ.സുന്ദര്‍ മേനോന്‍ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയത്. പൂക്കോടന്‍ ശിവന്‍ എന്നായിരുന്നു ശിവസുന്ദറിന്റെ ആദ്യ പേര്. നടയിരുത്തിയതിനു ശേഷമാണ് പേരു മാറ്റുന്നത്. ലക്ഷണമൊത്ത ആനയെന്ന ഖ്യാതി വളരെ വേഗം ശിവസുന്ദര്‍ സ്വന്തമാക്കി. ഇന്ത്യക്കകത്തും പുറത്തുമായി വലിയൊരു ആരാധക വൃന്ദം ശിവസുന്ദറിന് ഉണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാടാണ് സംസ്‌കാരം.

Post A Comment: