പ്രമുഖ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. ക‍ഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. സര്‍ക്കാരിനോട് നിലപാടറിയിക്കാനും ആവശ്യപ്പെട്ടു. ഇരു വിഭാഗവും ഹര്‍ജിയില്‍ വാദത്തിനായി സാവകാശം തേടിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ മാത്രമല്ല പ്രതിയെന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട ചില രേഖകളും മൊ‍ഴിപ്പകര്‍പ്പുകളും ഇനിയും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു ദിലീപ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

Post A Comment: