പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാള്‍ തൂങ്ങി മരിച്ച നിലയില്‍



തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാള്‍ തൂങ്ങി മരിച്ച നിലയില്‍. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പുനാടാര്‍ (68) ആണ് മരിച്ചത്. മലയാന്‍കീഴുള്ള പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാട്ടക്കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഭൂവുടമ നല്‍കിയ പരാതിയില്‍ ബുധനാഴ്ച അപ്പുനാടാരെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചതായി അപ്പുനാടാര്‍ നാട്ടുകാരോട് പറയുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Post A Comment: