നിറഞ്ഞൊഴുകിയ നിള ഇനി ഓര്‍മയില്‍ മാത്രം.നദികളും, ഉള്‍നാടന്‍ ജലാശയങ്ങളും, നാട്ടിന്‍പുറങ്ങളില്‍ കുളങ്ങളും, നെല്‍പാടങ്ങളും കൊണ്ട് സമ്പന്നമായിരുന്ന കേരളം ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം ഒതുങ്ങുകയാണ്. ഒരു കാലത്ത് കരകവിഞ്ഞൊഴുകയിരുന്ന നീളയില്‍ ഇപ്പോള്‍ ചെറിയൊരു തോടിന്‍റെ ജലപാത മാത്രമാണുള്ളത്.  നിറഞ്ഞൊഴുകിയ നിള ഇനി ഓര്‍മയില്‍ മാത്രം. വനനശീകരണവും, അനിയന്ത്രിതമായ മണലെടുപ്പും ഭാരതപ്പുഴക്ക് മരണഗീതം മുഴക്കിയിട്ട് നാളുകളേറെയായി. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ നിള നീര്‍ച്ചാലിലേക്ക് ഒതുങ്ങി പോയത് ഒരു മുന്നറിയിപ്പാണ് നാളെയുടെ ജീവന്‍റെ നിലനില്‍പ്പ്‌ പോലും അവതാളത്തിലാകുംമെന്നുള്ള മുന്നറിയിപ്പ്. നിള നാടുനീങ്ങുമ്പോള്‍ കേരളത്തിന്‍റെ സാംസ്കാരിക ചിന്ഹത്തിനു തന്നെയാണ് തിരശീല വീഴുന്നത്. ഇത് കേരളത്തിലെ ഒരു പുഴയുടെ മാത്രം അവസ്ഥയല്ല. ഏതാണ്ട് എല്ലാ നദികളും വറ്റി വരണ്ടു വരികയാണ്. ജലക്ഷാമം ഇല്ലാത്ത മേഖലകള്‍ കേരളത്തില്‍ ചുരുക്കമാണ്. എല്ലാം കൈപ്പിടിയിലൊതുക്കാനുള്ള മനുഷ്യന്‍റെ മൂഡബുദ്ധിക്ക് പകരം വെക്കെണ്ടിവരുന്നത് നല്ലൊരു നാളേക്കായി കാത്തുസൂക്ഷിക്കേണ്ട ജലസമ്പത്ത് തന്നെയാണ്. നാടെങ്ങും നഗരവല്‍ക്കരിക്കപ്പെടുമ്പോള്‍ പടിയിറങ്ങി പോകുന്നത് സാമൂഹിക സാംസ്കാരിക മൂല്യങ്ങള്‍ കുടികൊള്ളുന്ന ജലസമ്പത്താണ്. ജലസമ്പത്ത് സംരക്ഷിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ ഇനിയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുംതലമുറയ്ക്ക് നദികളൊന്നും കാണാന്‍ ഭാഗ്യമുണ്ടായെന്നു വരില്ല.

Post A Comment: