മല്യയുടെ ആകെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്​തമാക്കി.



ബംഗളുരു: വിജയ്​ മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന്​ 12,400 കോടിയുടെ ആസ്ഥിയുണ്ടെന്ന്​ കമ്പനി. കര്‍ണാടക ഹൈകോടതിയിലാണ്​ വിജയ്​ മല്യ ഇതുസംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചത്​. ഇത്​ ഉപയോഗിച്ച്‌​ 6,000 കോടിയുടെ വായ്​പ അതി​​ന്‍റെ പലിശയും നല്‍കാമെന്നും വിജയ്​ മല്യ കോടതിയെ അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ ജനുരവയില്‍ 13,400 കോടിയായിരുന്ന വിജയ്​ മല്യയുടെ കമ്പനിയുടെ ആകെ ആസ്ഥി. പിന്നീട്​ ഇത്​ 12,400 കോടിയായി കുറഞ്ഞു. മല്യയുടെ ആകെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്​തമാക്കിയിട്ടുണ്ട്​. എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ മല്യയുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്തുവെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്​. എസ്​.ബി.​െഎ ഉള്‍പ്പെടുന്ന ഒമ്പത്​ ബാങ്കുകളുടെ കണ്‍സോഷ്യമാണ്​ വിജയ്​ മല്യക്ക്​ വായ്​പ അനുവദിച്ചത്​. എന്നാല്‍ വായ്​പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്​തിയിലെത്തിയിട്ടില്ല.


Post A Comment: