മാതൃകയായിരുന്ന കേരള നിയമസഭയുടെ പ്രവര്‍ത്തനം പോലും വിമര്‍ശന വിധേയമാകുന്നു.



തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ പലപ്പോഴും രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് സുധീരന്‍െറ വിമര്‍ശനം. രാഷ്ട്രീയ ബന്ധം മാറുമ്പോള്‍ അഴിമതി ആരോപണത്തില്‍ നിന്ന് പിന്‍വലിയുകയാണ്. യഥാര്‍ത്ഥ അഴിമതിക്കാര്‍ ഇതുമൂലം രക്ഷപ്പെടുന്നു. ഇത്തരം നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നെന്നും സുധീരന്‍ വ്യക്തമാക്കി. സഭാസ്തംഭനം ഓരോ വര്‍ഷവും കൂടി വരുന്നു. ഇത് ജനാധിപത്യത്തിന്‍റെ പരാജയമാണ്. മാതൃകയായിരുന്ന കേരള നിയമസഭയുടെ പ്രവര്‍ത്തനം പോലും വിമര്‍ശന വിധേയമാകുന്നു. സഭകളുടെ പ്രവര്‍ത്തനം നേരെ ചൊവ്വേ പോകേണ്ടത് ജനാധിപത്യത്തിന് ആവശ്യമാണ്. നിയമ നിര്‍മാണ സഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Post A Comment: