ടി​ഡി​പി മ​ന്ത്രി​മാ​രാ​യ അ​ശോ​ക് ഗ​ജ​പ​തി റാ​വു, വൈ.​എ​സ്. ചൗ​ധ​രി എ​ന്നി​വ​രു​ടെ രാ​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ്വീ​ക​രി​ച്ചു.ദില്ലി: ടി​ഡി​പി മ​ന്ത്രി​മാ​രാ​യ അ​ശോ​ക് ഗ​ജ​പ​തി റാ​വു, വൈ.​എ​സ്. ചൗ​ധ​രി എ​ന്നി​വ​രു​ടെ രാ​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ്വീ​ക​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​രാ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ടി​ഡി​പി മ​ന്ത്രി​മാ​ര്‍ മോ​ദി സ​ര്‍​ക്കാ​രി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് രാ​ഷ്ട്ര​പ​തി രാ​ജി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​മാ​ര്‍ രാ​ജി​വ​യ്ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്കാ​നാ​വി​ല്ലെ​ന്നും പ്ര​ത്യേ​ക പാ​ക്കേ​ജ് മാ​ത്ര​മേ അ​നു​വ​ദി​ക്കാ​നാ​വൂ എ​ന്നു​മു​ള്ള കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ടി​ഡി​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Post A Comment: