അന്വേഷണത്തിനായി കോളജ് വിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം: ഫാറൂഖ് കോളജിലെ അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരേ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തിനായി കോളജ് വിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ജവഹര്‍ മുനവ്വറിനെതിരേ കേസെടുത്തത് ജനാധിപത്യ ധ്വംസനമാണെന്ന് കാണിച്ച് കെ.എം ഷാജി നല്‍കിയ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അധ്യാപകന്‍റെ മൗലികവകാശം ലംഘിക്കപ്പെട്ടെന്നും സബ്മിഷനില്‍ ഷാജി പറഞ്ഞു. എന്നാല്‍, ജവഹര്‍ ചെയ്തത് അധ്യാപകജോലിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണെന്ന് മന്ത്രി പറഞ്ഞു.

Post A Comment: