സര്‍ക്കാര്‍ പറഞ്ഞ നിരക്കില്‍ നിന്നും വിത്യസ്തമായ നിരക്കുകളാണ് പലയിടങ്ങളിലും ബസ്സുകള്‍ ഈടാക്കുന്നത്.
തിരുവനന്തപുരം: ബസ്ചാര്‍ജ്ജ് വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ അന്യായമായി കൊള്ളയടിക്കുന്നതായി പരാതി. സര്‍ക്കാര്‍ പറഞ്ഞ നിരക്കില്‍ നിന്നും വിത്യസ്തമായ നിരക്കുകളാണ് പലയിടങ്ങളിലും ബസ്സുകള്‍ ഈടാക്കുന്നത്. നിര്‍ദ്ദേശിച്ച തുകയില്‍ നിന്നും ഇരട്ടി തുക ഈടാക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. ബസ്സു മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്‍റെ ഭാഗത്തു നിന്നുമുള്ളത്. വേട്ടയാടി വേട്ടക്കാരനായും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അന്യായമായി വിദ്യാര്‍ത്ഥികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കിയാല്‍ ആര്‍ടിഒ ഓഫീസ്സ് മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കെഎസ്യു അറിയിച്ചു.

Post A Comment: