കുന്നംകുളത്തെ വിമത കൗണ്‍സിലര്‍മാര്‍ക്ക് കെ പി സി സി യുടെ അന്ത്യ ശാസനം. സ്ഥാനമാനങ്ങള്‍ രാജിവെച്ചില്ലെങ്കല്‍ പുറത്താക്കും.കുന്നംകുളത്തെ വിമത കൗണ്‍സിലര്‍മാര്‍ക്ക് കെ പി സി സി യുടെ അന്ത്യ ശാസനം. സ്ഥാനമാനങ്ങള്‍ രാജിവെച്ചില്ലെങ്കല്‍ പുറത്താക്കും.

 
മാര്‍ച്ച് 30 ന് മുന്‍പ് സ്ഥാനമാനങ്ങള്‍ രാജിവെക്കുകയും, സെക്രട്ടറിക്ക് നല്‍കിയ രാജിയുടെ കോപ്പി പാര്‍ട്ടിക്ക് നല്‍കുകയും വേണം. ഇത് അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. 
ഇത് സംമ്പന്ധിച്ച ഔദ്ധ്യോഗിക കത്ത് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതായും അദ്ധേഹം പറഞ്ഞു.
നഗരസഭയിലേക്ക് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് സ്ഥിരം സമതി തിരഞ്ഞെടുപ്പില്‍ ബി ജെ പി കൗണ്‍സിലര്‍മാരുമായി ധാരണ ഉണ്ടാക്കി മത്സരിച്ച കുറ്റത്തിന് ആറ് കൗണ്‍സിലര്‍മാരെ പാര്‍ട്ടി സസ്പന്റ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കുന്നത് സംമ്പന്ധിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി നിശ്ചയിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കെ പി സിസിയുടെ തീരുമാനം
പൊതുമരാമത്ത് സ്ഥിരം സമതി ചെയര്‍മാന്‍ ഷാജി ആലിക്കല്‍. ആരോഗ്യ സ്ഥിരം സമതി ചെയര്‍പഴ്‌സണ്‍ സുമാഗംഗാധരന്‍. വിദ്യാഭ്യാസസ്ഥിരം സമതി അധ്യക്ഷ മിഷ സബാസ്റ്റ്യന്‍. കൗണ്‍സിലര്‍മാരായ ഇന്ദിരശശികുമാര്‍, കെ. കെ ആനന്ദന്‍, മിഷ ജയേഷ് എന്നിവരോട് സ്ഥിരം സമതിയിലെ അംഗത്വമുള്‍പടേ രാജിവെക്കാനായാണ് കെ പി സി സി യുടെ നിര്‍ദ്ധേശം. ഇത് അംഗീകരിക്കാത്ത പക്ഷം ഏപ്രീല്‍ രണ്ടിന് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. തീരുമാനങ്ങള്‍ നടപ്പിലാക്കി കെ പി സി സിയെ അറിയിക്കുന്നതിന് ഡി സി സി പ്രസിഡന്റിനെ ചുമതലപെടുത്തിയിട്ടുണ്ട്.
ബി ജെ പിയും, സി പി എമ്മും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രുക്കളാണെന്നും, ബി ജെ പി കോണ്‍ഗ്രസ്സിന്റെ ദേശീയ തലത്തിലെ ഏറവും വലിയ ശത്രുകൂടിയാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് പ്രസ്താനമായ ബി ജെ പിയോട് ഒരു തരത്തിലുള്ള തിരഞ്ഞെടുപ്പ്, രാഷ്ട്രീയ സൗഹൃദങ്ങള്‍, കോണ്‍ഗ്രസ്സിന്റെ ഒരു ഘടകങ്ങളിലെ പ്രവര്‍ത്തകരും ഒരു കാരണവശാലും ഉണ്ടാക്കികൂട.ഒപ്പം സി പി എമ്മുമായും. ഇതിന് ഘടക വിരുദ്ധമയി ആരു പ്രവര്‍ത്തിച്ചാലും അച്ചടക്ക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് എം എം ഹസ്സന്റെ കത്ത് അവസാനിക്കുന്നത്.
വിമത പക്ഷം കൗണ്‍സിലര്‍മാരോട് കഴിഞ്ഞ രണ്ട് കൊല്ലമായി പാര്‍ട്ടി ഇത് നിരന്തരം ആവശ്യപെട്ടിരുന്നതാണ്. വിമതര്‍ക്കൊപ്പം ബി ജെ പി വോട്ട് നേടി സ്ഥിരം സമതിയിലെത്തിയ കൗണ്‍സിലര്‍ ബീനാ ലിബിനിയോട് സ്ഥാനങ്ങള്‍ രാജിവെക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപെട്ടിട്ടില്ല. ഈ കൗണ്‍സിലര്‍ ഇടക്കാലത്ത് ഡി സി സി പ്രസിഡന്‌റിനേയും ഭാരവാഹികളേയും കണ്ട് മാപ്പപേക്ഷ നല്‍കിയിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരേയുള്ള നടപടി പിന്‍വലിച്ചത് .

Post A Comment: