കെജ്‌രിവാള്‍ മാപ്പു പറഞ്ഞു.കേസ് പിന്‍വലിച്ചു,ന്യൂഡല്‍ഹി: നിതിന്‍ ഗഡ്കരിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാപ്പു പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനും അദ്ദേഹത്തിന്റെ മകന്‍ അമിത് സിബലിനുമെതിരേ നടത്തിയ പരാമര്‍ശത്തിലും നേരത്തെ കെജ്‌രിവാള്‍ മാപ്പു പറഞ്ഞിരുന്നു.
കെജ്‌രിവാള്‍ മാപ്പു പറഞ്ഞതിന്‍പ്രകാരം ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിക്കുകയും ചെയ്തു. മാനനഷ്ടക്കേസ് പിന്‍വലിക്കുന്നതിനായി ഗഡ്കരിയും കെജ്‌രിവാളും ഡല്‍ഹി ഹൈക്കോടതിയില്‍ സംയുക്ത ഹരജിയും നല്‍കി.

Post A Comment: