കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം.

തളിപ്പറമ്പ്‌: കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം. രാവിലെ എട്ടരയോടെ തളിപ്പറമ്പ് താലൂക്ക് ഒാഫീസ് വളപ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെയായിരുന്നു ആക്രമണം. അജ്ഞാതന്‍ പ്രതിമയുടെ കണ്ണട തകര്‍ത്ത ശേഷം മാല ഊരി വലിച്ചെറിയുകയായിരുന്നു. കൂടാതെ പ്രതിമയെ തല്ലുകയും ചെയ്തതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് നിന്നും ഇറങ്ങിപ്പോയി. താലൂക്ക് ഒാഫീസ് വളപ്പിലെ ആര്‍.ടി.ഒ ഓഫീസില്‍ വാഹന രജിസ്ട്രേഷന് വേണ്ടി വന്നവരാണ് പ്രതിമയെ ആക്രമിക്കുന്നത് ആദ്യം കണ്ടത്. കാവി നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ആള്‍ പ്രതിമ വൃത്തിയാക്കുകയാണെന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയാണ് വിവരം പൊലീസിനെ അറിയിച്ചത്. അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


Post A Comment: