സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം ക്രമക്കേട് പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവിട്ടു.


തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം ക്രമക്കേട്  പത്ത് ജീവനക്കാരെ  സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവിട്ടു.
കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടി
സെക്രട്ടേറിയേറ്റ്  ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി കോണഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനായിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടുമായില്‍ സഹകരണ സംഘം സെക്രട്ടറി കൂടിയായിരുന്ന രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട സഹകരണസംഘ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നുള്ള  റിപ്പോര്‍ട്ടിന്‍ മേലാണ്  പത്ത് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സൊസൈറ്റിയിലെ അഴിമതി കണ്ടെത്തിയ ഭരണസമിതി അംഗങ്ങളെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയതതെന്നുമാണ് കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ആരോപണം.

Post A Comment: