പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച.


മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. ഇന്നു രാവിലെ എട്ടിന് തിരൂര്‍ക്കാടിനു സമീപം അരിപ്ര വളവില്‍ ആണ് സംഭവം.
അപകട സ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ പൊലിസ്നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധം   വിച്ഛേദിക്കുകയും
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
അപകടം നടന്ന സ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ല. സമീപത്തെ വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍പും ഇതേ വളവില്‍ ഇത്തരത്തില്‍ ടാങ്കര്‍ ലോറികള്‍ മറിഞ്ഞ് വാതകച്ചോര്‍ച്ച ഉണ്ടായിട്ടുണ്ട്.

Post A Comment: