ബ​ഹു​ഭാ​ര്യാ​ത്വ​വും നി​ക്കാ​ഹ് ഹ​ലാ​ല​യും കു​റ്റ​ക​ര​മാ​ക്കാ​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു.ദില്ലി: ബ​ഹു​ഭാ​ര്യാ​ത്വ​വും നി​ക്കാ​ഹ് ഹ​ലാ​ല​യും കു​റ്റ​ക​ര​മാ​ക്കാ​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു. ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും നി​യ​മ ക​മ്മീ​ഷ​ന്‍റേ​യും വി​ശ​ദീ​ക​ര​ണം കോ​ട​തി തേ​ടും. ഒ​രു ഭാ​ര്യ ഉ​ണ്ടാ​യി​രി​ക്കെ​ത്ത​ന്നെ മു​സ്ലീം പു​രു​ഷ​ന്‍​മാ​ര്‍ ഒ​ന്നി​ല​ധി​കം വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മീ​ന ബീ​ഗം, ന​ഫീ​സ ബീ​ഗം തു​ട​ങ്ങി​യ​വ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ ശേ​ഷം മു​ന്‍ ഭാ​ര്യ​യെ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ല. അ​തി​ന് സ്ത്രീ ​മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച്‌, ബ​ന്ധം വേ​ര്‍​പെ​ടു​ത്തേ​ണ്ട​തു​ണ്ട്. നി​ക്കാ​ഹ് ഹ​ലാ​ല എ​ന്ന ഈ ​ആ​ചാ​ര​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പു​രു​ഷ​ന്‍​മാ​ര്‍​ക്കു​ള്ള അ​വ​കാ​ശം സ്ത്രീ​ക​ള്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യ​ന്നു.

Post A Comment: