ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ദില്ലി: ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പിണറായി വിജയന് സുപ്രിംകോടതി നോട്ടിസ് അയച്ചിരുന്നു. കേസില്‍ മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരും പങ്കാളികളാണെന്നാണ് സി.ബി.ഐയുടെ വാദം. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

Post A Comment: