കിഴക്കന്‍ ഗൂഥയില്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്ദമസ്‌കസ്: കിഴക്കന്‍ ഗൂഥയില്‍ വീണ്ടും സൈന്യത്തിന്റെ വ്യോമാക്രമണം ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. സര്‍ക്കാര്‍ നിയന്ത്രിത പ്രദേശത്ത് സൈന്യം റോക്കാറ്റാക്രമണം നടത്തുകയായിരുന്നു.
 
തിങ്കളാഴ്ച രാത്രി സ്‌കൂളിനു നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌കൂളില്‍ അഭയം തേടിയവരായിരുന്നു കൊല്ലപ്പെട്ടത്.
  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 56ലേറെ പേര്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ ഗൂഥയില്‍ ഔദ്യോഗിക വിവരം അനുസരിച്ച് ഇതുവരെ 1,400 പേര്‍ കൊല്ലപ്പെട്ടതായാണ് അറിവ്.

Post A Comment: