ഫാറുഖ്​ തക്​ലയെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തു.

ദില്ലി: ദാവൂദ്​ ഇബ്രാഹിമി​ന്‍റെ കൂട്ടാളിയും 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസ്​ പ്രതിയുമായ ഫാറുഖ്​ തക്​ലയെ സി.ബി.​ ഐ അറസ്​റ്റ്​ ചെയ്​തു. ദുബൈയില്‍ നിന്ന്​ ഡല്‍ഹിയിലെത്തിയ തക്​ലയെ വ്യാഴാഴ്​ച രാവിലെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. അറസ്​റ്റ്​ ചെയ്​ത വിവരം സി.ബി. ഐ വക്​താവ്​ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. തക്​ലക്കെതിരെ ഇന്‍റര്‍പോള്‍ റെഡ്​ കോര്‍ണര്‍ നോട്ടീസ്​ പുറത്തിറക്കിയിരുന്നു. അറസ്​റ്റ്​ ചെയ്​ത തക്​ലയെ ഇന്ന്​ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി. ഐ വ്യക്​തമാക്കിയിട്ടുണ്ട്​. ദാവുദിന്‍റെ കൂട്ടാളികളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കുറേ ദിവസങ്ങളായി സി.ബി.​ഐ തുടരുകയാണ്​. ഇതിന്‍റെ ഭാഗമായാണ്​ തക്​ലയേയും ഇന്ത്യയിലെത്തിച്ചത്​.


Post A Comment: