കെ. പി. സി. സി വാക്കു പാലിച്ചില്ല.കെ. പി. സി. സി വാക്കു പാലിച്ചില്ല. കുന്നംകുളത്തെ വിമതകൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബധല്‍ പാര്‍ട്ടി സംവിധാനമൊരുങ്ങുന്നു.

കുന്നംകുളം:കുന്നംകുളം നഗരസഭ വിമത കൗണ്‍സിലര്‍മാരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് സംമ്പന്ധിച്ച് മാര്‍ച്ച് അഞ്ചിന് അന്തിമ തീരുമാനമെടുക്കാമെന്ന കെ പി സി സിയുടെ ഉറപ്പ് നടപ്പായില്ല. വിമത കൗണ്‍സിലര്‍മാരും, അവരെ പിന്തുണക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒന്നിച്ച് ബധല്‍ കോണ്‍ഗ്രസ്സ് കമ്മറ്റി രൂപീകരിക്കുന്നു. ഇത് സംമ്പന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിളിച്ചു ചേര്‍ത്ത രഹസ്യയോഗത്തില്‍ ഔദ്ധ്യോഗിക കോണ്‍ഗ്രസ്സിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തുതായാണ് അറിവ്. ഇതില്‍ മുന്‍ മണ്ഡലം, ബ്ലോക്ക് ഭാരാവാഹികളും, ഡി സി സി ഭാരവാഹികളും പങ്കെടുത്തു.
സ്ഥിരം സമതി തിരഞ്ഞെടുപ്പില്‍ ബി. ജെ. പിയുമായി കൂട്ടുകൂടിയെന്നാരോപിച്ചാണ് ആറ് നഗരസഭ അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. പല തവണ ഇത് സംമ്പന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും ഇവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ ജില്ലാ, സംസ്ഥാന സമതികള്‍ പച്ചകൊടികാണിക്കുകുയം ചെയ്തിരുന്നതാണ്. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പാണ് നടപടി പിന്‍വലിക്കാന്‍ കഴിയാതെ പോയത്.
നീണ്ടകാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ മാര്‍ച്ച് അഞ്ചിന് ആറ്‌പേര്‍ക്കെതിരേയുമുള്ള നടപടികള്‍ ചില നീക്കുപോക്കുകള്‍ സഹിതം പിന്‍വലിക്കാമെന്നായിരുന്നു കെ പി സി സി നല്‍കിയ ഉറപ്പ്. ഇതിനായി ഔദ്ധ്യോഗിക പക്ഷം കൗണ്‍സിലറും, മണ്ഡലം പ്രസിഡന്റുമായ ബിജു സി ബേബിയെ പാര്‍ലിമന്ററി പാര്‍ട്ടി നേതാവാക്കാനും തീരുമാനിച്ചിരുന്നു. പിന്നീട് ഡി സി സി ഭാരവാഹികളായ ചില നേതാക്കളുടെ എതിര്‍പ്പിനെ ഭയന്ന് കെ പി സി സി വാക്കു മാറിയതായാണ് വിമത പക്ഷത്തിന്റെ ആക്ഷേപം. നഗരസഭയിലെ 37 വാര്‍ഡുകളിലും സ്വാദീനമുള്ള വിമത പക്ഷം പുതിയ ബൂത്ത്, വാര്‍ഡുകമ്മറ്റികള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഔദ്ധ്യോഗിക പക്ഷത്ത് നിലവില്‍ സജീവമായി നിലനില്‍ക്കുന്ന ചിലരും വിമതരെ സഹായിക്കുന്നുണ്ട്.
ഡി സി സി സെക്രട്ടറിമാരായ കുന്നംകുളത്തെ ചില പ്രമുഖരോടുള്ള എതിര്‍പ്പാണ് ഇതിന് കാരണമായി പറയുന്നത്. ഇന്ന് കുന്നംകുളത്ത് ചേര്‍ന്ന രഹസ്യയോഗത്തില്‍ നേതാക്കളും, പ്രവര്‍ത്തകരുമുള്‍പടേ അന്‍പതോളം പേര്‍ പങ്കെടുത്തുവെന്നാണ് അവകാശപെടുന്നത്. ഈ മാസം 17 ന് കുന്നംകുളം ലോട്ടസ് പാലസ്സ് ഓഡിറ്റോറിയത്തില്‍ ബൂത്ത് കമ്മറ്റികള്‍ രൂപീകരിക്കുന്നത് സംമ്പന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനായി പ്രവര്‍ത്തയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഉദ്ധേശം ആയിരത്തില്‍ പരം ആളുകള്‍ക്ക് പങ്കെടുക്കാവുന്ന ഹാളിലാണ് യോഗം വിളിച്ചിരിക്കുന്നത് എന്ന്ത് തന്നെ നഗരസഭാതൃത്തിയിലെ ഇഇവരുടെ സ്വദീനം വിളിച്ചോതുന്നുണ്ട്.
അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിമ പക്ഷത്തിന്‍െ പുതിയ നീക്കം. ഒപ്പം വാര്‍ഡുകളില്‍ തങ്ങള്‍ക്ക് മേല്‍കൈ നേടി മണ്ഡലം, ബ്ലോക്ക് കമ്മറ്റികളും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായുണ്ടെന്നാണ് പറയപെടുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ അര്‍ഹരായ പല സജീവ പ്രവര്‍ത്തകരേയും വെട്ടിമാറ്റി പുതുതായി പാര്‍ട്ടിയിലെത്തിയ പലരും ഭാരവാഹി പട്ടികയില്‍ കയറി കൂടിയതിനാലാണ് സജീവ പ്രവര്‍ത്തകരില്‍ പലരും വിമതര്‍ക്കൊപ്പം കൂടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു,

Post A Comment: